fbpx

Courses after plustwo

After-plus two.in is trying to support  you to chose higher education that you want to study after plus two. This Portal will guide you in finding Courses and if needed we can help you in finding your passion and carrier interests through free counseling.

പ്ലസ് ടു-വിനു ശേഷം കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്

എല്ലാ മാതാപിതാക്കന്മാരെയും അലട്ടുന്ന ഒരു ചോദ്യമാണിത് , ഇതിൻ്റെ ഉത്തരം കണ്ടെത്താൻ ചെറിയ ഒരു മാർഗ രേഖ പിന്തുടരണം, അഭിരുചി അടിസ്ഥാനപ്പെടുത്തി വിഷയം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണം.


ചില കുട്ടികൾ തങ്ങളുടെ അഭിരുച്ചി പ്രകടിപ്പിക്കുമ്പോൾ മറ്റു ചിലർ ഒരു തീരുമാനം എടുക്കാൻ കഴിയാതെ തങ്ങളെ തന്നെ പഴിക്കുന്നുണ്ടാവും. അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്തുവാൻ മാതാപിതാക്കന്മാർക്കു കഴിയണം, അല്ലാത്ത പക്ഷം ഒരു കൗൺസിലറുടെ സഹായം തേടാം.

വിദ്യാർത്ഥി എന്ത് ആഗ്രഹിക്കുന്നു ?

ചില കുട്ടികൾക്ക് താൻ എന്താവാൻ ആഗ്രഹിക്കുന്നു എന്ന് വ്യക്തമായ ധാരണ കാണും ,എന്നാൽ പ്ലസ് ‌ടു പൂർത്തിയാക്കിയ ഒരു കുട്ടിക്ക് ഈ ചിന്ത ഉണ്ടായേപറ്റൂ എന്ന് ശഠിക്കാൻ ആവില്ല.
ആത്മാർത്ഥമായ ഒരു ലക്‌ഷ്യം കുട്ടിക്ക് ഇല്ലാ എങ്കിൽ മാതാപിതാക്കന്മാരും അദ്ധ്യാപകരും അവനു കഴിയുന്ന ഒരു മേഖല കണ്ടെത്താൻ സഹായിക്കണം .

ചില ഓൺലൈൻ ടെസ്റ്റുകൾ ഇതിനു സഹായകരം ആവാം അല്ലങ്കിൽ ഒരു കരിയർ കൗൺസിലർക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിയും 

ഓൺലൈൻ സൈക്കോമെട്രിക് ടെസ്റ്റ് എന്താണ്

സൈക്കാട്രിക് ടെസ്റ്റിലൂടെ ഒരു വ്യക്തിയുടെ പേഴ്സണാലിറ്റി കണ്ടെത്തുവാനും ജോലിയിൽ മികവ് പുലർത്തുവാൻ കഴിയുന്ന മേഖലകളെ തിരിച്ചറിയുവാനും സാധിക്കും. തികച്ചും ശാസ്ത്രീയമായ ഈ പേഴ്സണാലിറ്റി ടെസ്റ്റ് ലോകമെമ്പാടും വിദ്യാലയങ്ങളിൽ വിജയകരമായി ഉപയോഗിച്ച് വരുന്നു.ടെസ്റ്റ് അഞ്ചു മിനിട്ടു കൊണ്ട് പൂർത്തിയാക്കുവാൻ സാധിക്കും, സമയം അനുവദിക്കുന്നു എങ്കിൽ തികച്ചും സൗജന്യ മായ ഈ ടെസ്റ്റ് ഇപ്പോൾ തന്നെ ശ്രമിച്ചു നോക്കുക TEST NOW

എഞ്ചിനീയറിംഗ് പഠിക്കാൻ താല്പര്യം ഉള്ള എന്നാൽ കണക്കിൽ ഒട്ടും തന്നെ പ്രാവീണ്യം കാട്ടാത്ത ഒരു കുട്ടിയെ എഞ്ചിനീയറിംഗ് അടിച്ചേല്പിക്കുന്നതിൽ പ്രയോജനം ഉണ്ടോ എന്ന് ആലോചിക്കേണം,എല്ലാ കോഴ്സ്കളും അങ്ങനെ തന്നെ യാണ് .

തെറ്റായ ഒരു തീരുമാനം ഭാവിയിൽ ഒരു നല്ല വ്യക്തിയുടെ ആത്മവിശ്വസം നഷ്ട്ടപെടുത്തുവാൻ ഇടയാകാൻ പാടില്ല , വ്യക്തിയുടെ ഉന്നതിക്കായിട്ടാണ് വിദ്യാഭ്യാസം എന്നത് ഓർക്കേണം

അതെ ലക്ഷ്യത്തിൽ എത്താൻ എന്തൊക്കെ ഇതര മാർഗങ്ങളാണ് ലഭ്യമായത് ?

എഞ്ചിനീയറിംഗ് എന്ന ആഗ്രഹം ഒരുകുട്ടിക്കു ഉണ്ടെങ്കിൽ തീർച്ചയായും അവൻ /അവൾ അവിടെ എത്തുക തന്നെ ചെയ്യും, ഇപ്പോൾ അതിനായി തയ്യാർ ആകാൻ കഴിഞ്ഞില്ല എങ്കിൽ, ഒന്നുകിൽ ,വിദ്യാർത്ഥിക്ക് ഒരു ശ്രമം കൂടി എടുത്തു തയ്യാറെടുക്കാം അല്ലെങ്കിൽ ITI / Diploma കോഴ്‌സുകളിലൂടെ കരിയറിന് തുടക്കമിടാം അതിനു ശേഷം തുടർന്ന് പഠിക്കാവുന്നതാണ് .

ഇതു പോലെ തന്നെയാണ് മറ്റു കോഴ്സ്കളും വിവിധ തലങ്ങളിൽ പഠിക്കാൻ ഉള്ള അവസരം നിലവിൽ എല്ലാ മേഖലകളിലും ലഭ്യമാണ് . നയപുണ്യ പരിശീലനം സർറ്റിഫിക്കേഷൻ , പ്രൊഫെഷണൽ ഡിപ്ലോമ ,ഇൻഡസ്ട്രിയൽ ട്രെയിനിങ് ITI , ഡിപ്ലോമ , ഡിഗ്രി എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.

പ്ലസ് ‌ടു കഴിഞ്ഞു തുടർന്ന് പഠിക്കുന്നതിനു താല്പര്യം കാണിക്കുന്നില്ല എങ്കിലോ ?

തീർച്ചയായും അവനു / അവൾക്കു നയപുണ്യ വികസനത്തിനായി നല്ല ഒരു മേഖല കണ്ടെത്തി തൊഴിൽ അടിസ്ഥിതമായ ഒരു കോഴ്സ് പഠിപ്പിക്കുന്നതിലേക്ക് ശ്രദ്ധിക്കാം, ഈ തരത്തിൽ ഉള്ള കൊഴ്സു്കൾക്കു പഠനത്തോടൊപ്പം ജോലി ചെയ്യാൻ ഉള്ള അവസരവും ലഭ്യമാണ് .

എല്ലാ മേഖലകളിലും, സർക്കാർ സ്ഥാപനങ്ങൾ / അഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന അനേകം കോഴ്സു്കൾ ഇപ്പോൾ ലഭ്യമാണ്.ജീവിത്തത്തിൽ പിന്നെ ഒരിക്കൽ ഡിഗ്രി കരസ്ഥമാക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ തുടർ പഠന അവസരങ്ങളും ലഭ്യമാണ്

ഗവൺമെന്‍റ് ജോലിയാണ് ലക്ഷ്യം എങ്കിലോ ?

വിവിധ കേന്ദ്ര സംസ്ഥാന ഗവൺമെന്‍റ് ജോലികളെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കുക, അവക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത എന്താണ് എന്ന് മനസിലാക്കി അതിനായി തയ്യാറെടുക്കാവുന്നതാണ് , ഒരുപ്പാട്‌ പഠിച്ചു അതിനു ശേഷം താഴ്ന്ന തസ്തികയിൽ അപേക്ഷിക്കുവാൻ ശ്രമിക്കുന്നത് സമയ നഷ്ടവും അല്ലെ എന്ന് ചിന്തിക്കേണം.

പത്താം ക്ലാസ് / പ്ലസ് ടു യോഗ്യതയിൽ അപേക്ഷിക്കാവുന്ന തസ്തികകളുടെ വിവരത്തിനായി ഇവിടെ ക്ലിക്ക് ചെയാം

after plus two
after plus two

ബിസിനസ് സംരഭം തുടങ്ങാൻ ആഗ്രഹിക്കുന്നു
എങ്കിലും അടിസ്ഥാന വിദ്യാഭ്യാസം നേടാൻ ശ്രദ്ധിക്കണം,അതിനു ശേഷം തുടങ്ങാൻ ആഗ്രഹിക്കുന്ന ബിസിനസിന് ആവശ്യമായ തൊഴിൽ നെയ്‌പുണ്യം നേടേണ്ടതുണ്ട് സംരഭകർക്കായി സർക്കാർ തന്നെ നടത്തുന്ന വിവിധ പ്രോഗ്രാമുകൾ ലഭ്യമാണ് ,ലോൺ നേടുന്നതിനും മറ്റും ഇവ നിർബന്ധമാണ്‌. കൂടുതൽ വിവരങ്ങൾക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്‍റ് മായി ബന്ധപെടുക

Ajith Mammen
Learning & Development Professional

list of Courses after Plustwo